ഉത്രാട പാച്ചിലിനിടെ കേരളത്തില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം ഉൾപ്പെടെ ആറ് ജില്ലകളിലാണ് മഴ സാധ്യത.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ സാധ്യത ഏറ്റവും കൂടുതൽ. എന്നാൽ ഇന്നുവരെ യാതൊരു ജില്ലയിലും അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.

അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ഇടത്തരം മഴയും (5-15mm/മണിക്കൂർ) 30 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരിയ മഴ പ്രതീക്ഷിക്കാം.

അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *