പാലക്കാട്: ലക്കിടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ ശിവദാസൻ (33) മരണപ്പെട്ടു. കടമ്ബഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടിൽ നിന്നുള്ള ശിവദാസൻ വെൽഡിംഗ് ജോലിക്കാരനായിരുന്നു. സംഭവത്തിൽ, സഹയാത്രികനായ കാരപ്പറമ്പിൽ ജിഷ്ണുവിന് (20) ഗുരുതരമായി പരിക്കേറ്റു.
അപകടം ലക്കിടി പേരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു. ഒറ്റപ്പാലം ഭാഗത്ത് നിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറിന് പിറകിൽ കാർ ഇടിച്ചെന്ന് പൊലീസ് അറിയിച്ചു.
